What's New
What's New

Home / What's New

"ദശോപനിഷത്തുകൾ: ലളിത പഠനവും സമഗ്ര ക്വിസ് ഡാറ്റാ ബാങ്കും"

📚 ഒരു സന്തോഷവാർത്ത പങ്കുവയ്ക്കുന്നു കഴിഞ്ഞ കുറച്ചു നാളുകളായി തയ്യാറാക്കിക്കൊണ്ടിരുന്ന "ദശോപനിഷത്തുകൾ: ലളിത പഠനവും സമഗ്ര ക്വിസ് ഡാറ്റാ ബാങ്കും" എന്ന, ഞാൻ സമാഹരിച്ച പുതിയ പുസ്തകം ഇപ്പോൾ Amazon Kindle-ൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ പത്ത് ഉപനിഷത്തുകളെയും സാധാരണ വായനക്കാർക്ക് ലളിതമായി പരിചയപ്പെടുത്തുന്നതിനൊപ്പം വിപുലമായ ഒരു ക്വിസ് ചോദ്യോത്തര ഡാറ്റാ ബാങ്കും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ Global Nair Matrimony കൂട്ടായ്മയ്ക്കുവേണ്ടി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ച അനുഭവമാണ് ഇത്തരമൊരു പുസ്തകം തയ്യാറാക്കണമെന്ന ആശയത്തിന് പ്രധാന പ്രചോദനമായത്. ഒരു കാര്യം പ്രത്യേകം പറയട്ടെ. ആധ്യാത്മിക വിഷയങ്ങളിൽ താല്പര്യമുള്ള ഒരാളാണ് ഞാൻ; ഈ വിഷയത്തിലെ പണ്ഡിതനാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ലഭ്യമായ വിവിധ സ്രോതസ്സുകളെ ആശ്രയിച്ചും ആധുനിക AI ടൂളുകളുടെ സഹായത്തോടെ വിവരങ്ങൾ പരിശോധിച്ചും ക്രോഡീകരിച്ചുമാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അറിവ് ഏതു സ്രോതസ്സിൽനിന്ന് ലഭിച്ചാലും, അത് ഉത്തരവാദിത്തത്തോടെ ഉപയോഗിച്ച് മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പങ്കുവയ്ക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ കാഴ്ചപ്പാട്. ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നവർക്കും, ഉപനിഷത്തുകളെയും ഭാരതീയ ദർശനത്തെയും കുറിച്ച് അടിസ്ഥാനപരമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു റഫറൻസ് പുസ്തകമായിരിക്കും ഇത് എന്നാണ് എന്റെ പ്രതീക്ഷ. പുസ്തകം ഇപ്പോൾ Amazon Kindle-ൽ ₹199-ന് ലഭ്യമാണ്. Kindle Unlimited അംഗങ്ങൾക്ക് അതിലൂടെയും വായിക്കാം. Kindle ഉപകരണം ഇല്ലാത്തവർക്ക് സൗജന്യ Kindle ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് വായിക്കാവുന്നതാണ്. 📖 Amazon Kindle: https://www.amazon.in/dp/B0HLKDQ65C വായിക്കുന്നവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തിരുത്തലുകളും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. — ഡോ. കെ. ആർ. മധുകുമാർ