Home / What's New
Good morning and happy new year!! പുതുവത്സരം ആരംഭിക്കുമ്പോൾ, കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങളെ അവലോകനം ചെയ്യുന്നത്, തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ പ്രയോജനപ്പെടുന്ന കാര്യമായിരിക്കും!!! ഗ്ലോബൽ നായർ മാട്രിമോണിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പുതുതായി ഏതാണ്ട് 81 പുതിയ അംഗങ്ങളെയാണ് നമുക്ക് ഡിസംബറിൽ ലഭിച്ചത്!! നവംബർ മാസത്തിൽ 75 പേർ ജോയിൻ ചെയ്തതുമായി താരതമ്യം ചെയ്താൽ വളർച്ച അതേ രീതിയിൽ തന്നെ തുടരുന്നു!!.. ഒന്നാമത്തെ കമ്മ്യൂണിറ്റിയിൽ 1980 അംഗങ്ങളും, രണ്ടാമത്തെ കമ്മ്യൂണിറ്റിയിൽ 680 അംഗങ്ങളും ഉള്ളപ്പോൾ, രണ്ടു കമ്മ്യൂണിറ്റിയിലും അംഗത്വമുള്ള പലരും ഉള്ളതിനാൽ, നമ്മുടെ കമ്മ്യൂണിറ്റിയിലെ ആകെ അംഗബലം ഏതാണ്ട് 2450 ന് അടുത്താണ്. നമ്മുടെ കമ്മ്യൂണിറ്റി ഗ്ലോബൽ പ്രസൻസ് വർധിപ്പിക്കുന്നു എന്നത് വളരെയധികം ആവേശം നൽകുന്ന കാര്യം തന്നെ!! കേരളത്തിൽ ഇപ്പോൾ ഏതാണ്ട് എല്ലാ ജില്ലകളിലും നമുക്ക് പ്രാതിനിധ്യമുണ്ട്... കേരളത്തിലെ പുറത്ത് പതിവുപോലെ കന്യാകുമാരി ജില്ലയിൽ നിന്ന് വീണ്ടും പുതിയ അംഗങ്ങൾ ധാരാളം വന്നു ചേർന്നിട്ടുണ്ട്... മെട്രോ നഗരങ്ങളിൽ ഏറ്റവും അധികം അംഗസംഖ്യ നമുക്കുള്ളത് ബാംഗ്ലൂരിലാണ്!!.. അതുപോലെതന്നെ കോയമ്പത്തൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങൾ കൂടാതെ , ഹൈദരാബാദ് ഡൽഹി ബോംബെ തുടങ്ങിയ നഗരങ്ങളിൽ നിന്നും ഗ്രൂപ്പിൽ പുതിയ അംഗങ്ങൾ വന്നു ചേർന്നിട്ടുണ്ട്!!! യുഎസ്, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ ഓസ്ട്രേലിയ സിംഗപ്പൂർ തുടങ്ങി, നമ്മുടെ സമുദായാംഗങ്ങൾക്ക് പ്രാതിനിധ്യമുള്ള മറ്റു രാജ്യങ്ങളിൽ നിന്നും പുതിയ അംഗങ്ങൾ വരുന്നത് ഭാവിയിൽ കൂടുതൽ ശക്തമായ വളർച്ചയ്ക്ക് അടിത്തറ ആകുമെന്ന് വിശ്വസിക്കുന്നു!!! അംഗങ്ങളുടെ ഫീഡ്ബാക്കിൽ നിന്നും, പല വിവാഹാലോചനകളും അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു എന്നും, ഈ മാസം തന്നെ നമുക്ക് പല ശുഭ വാർത്തകളും പ്രതീക്ഷിക്കാം എന്നും വിശ്വസിക്കുന്നു!!! പുതുതായി ആരംഭിക്കുന്ന, ശ്രീമതി ജയശ്രീ സി നയിക്കുന്ന, വിഷ്ണു സഹസ്രനാമം, നാരായണീയം ക്ലാസുകൾക്ക് ഏതാണ്ട് 50 ഓളം അംഗങ്ങൾ ഇപ്പോൾ തന്നെ ഇതിനായി ഉണ്ടാക്കിയ ഗ്രൂപ്പിൽ വന്നുചേർന്നിട്ടുണ്ട്.. ഈ മാസം നാലാം തീയതി ആരംഭിക്കുന്ന ഈ ക്ലാസിൽ താല്പര്യമുള്ള എല്ലാവരും ജോയിൻ ആകണമെന്ന് കൂടി അറിയിക്കുന്നു!!! മാർക്കറ്റിങ്ങിന് കാര്യമായി പണം ചെലവാക്കാതെ, കമ്മ്യൂണിറ്റി അംഗങ്ങളുടെ റഫറൻസ് വഴിയാണ് ഈ പ്ലാറ്റ്ഫോം ഇത്രയും വളർന്നത്!!! ഇതിനു സഹകരിച്ച ഓരോരുത്തരോടും നന്ദി രേഖപ്പെടുത്തുമ്പോൾ തന്നെ, ഇനിയും താല്പര്യമുള്ളവർക്ക് ഈ പ്ലാറ്റ്ഫോം റഫർ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു!!! നിങ്ങളുടെ ഓരോരുത്തരുടെയും പ്രദേശത്തുനിന്ന് കൂടുതൽ അംഗങ്ങൾ ഗ്രൂപ്പിൽ വന്നുചേരുമ്പോൾ, അതുവഴി ഭാവിയിൽ ഏറ്റവും അധികം പ്രയോജനം ലഭിക്കുക നിങ്ങൾക്ക് തന്നെയായിരിക്കും!!!! എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിച്ചുകൊണ്ട് Admin Trivandrum 01.01.2025