What's New
What's New

Home / What's New

Review of Performance- January 2025

ഗ്ലോബൽ നായർ മാട്രിമോണിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പുതുതായി ഏതാണ്ട് 86 അംഗങ്ങളെയാണ് നമുക്ക് ജനുവരി മാസത്തിൽ ലഭിച്ചത്!! ഡിസംബർ മാസത്തിൽ 81പേർ ജോയിൻ ചെയ്തതുമായി താരതമ്യം ചെയ്താൽ വളർച്ച അതേ രീതിയിൽ തന്നെ തുടരുന്നു!!.. പുതിയ അംഗങ്ങളിൽ 49 ഓളം ആൺകുട്ടികളുടെ പ്രൊഫൈലുകൾ ആണെങ്കിൽ പെൺകുട്ടികൾ ഏതാണ്ട് 37 മാത്രമാണ്... എങ്കിലും കമ്മ്യൂണിറ്റിയിൽ പെൺകുട്ടികൾ അത്ര കുറവല്ല.... എന്നാൽ മിഡിൽ ക്ലാസ് വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടികൾക്ക് വളരെയധികം പ്രൊപ്പോസലുകൾ വരുമ്പോൾ, അതേ വിഭാഗത്തിൽപ്പെടുന്ന ആൺകുട്ടികൾക്ക് താരതമ്യേന അത്രയധികം പ്രൊപ്പോസലുകൾ വരുന്നില്ല എന്നതാണ് ഫീഡ്ബാക്കുകളിൽ നിന്നും മനസ്സിലാക്കുന്ന കാര്യം!!; ഉയർന്ന ജോലിയിലുള്ള, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ആൺകുട്ടികൾക്ക് ഇതേപോലെ കൂടുതൽ പ്രൊപ്പോസലുകൾ വരുമ്പോൾ, ഉയർന്ന നിലയിലുള്ള, പെൺകുട്ടികൾക്ക് മാച്ച് കണ്ടെത്തുന്നത് കൂടുതൽ വിഷമകരമായി കാണുന്നു... (മിഡിൽ ക്ലാസ്/ഉയർന്ന/തുടങ്ങിയ നിർവചനങ്ങൾ, നിങ്ങളുടെ അറിവിലേക്ക് വേണ്ടി മാത്രമായി എഴുതുന്നതാണ്, ഒരാൾ മറ്റൊരാളെക്കാൾ ഉയർന്നതാണ് എന്ന് ഈ കമ്മ്യൂണിറ്റി വിശ്വസിക്കുന്നില്ല!! ഒരു വിഷയത്തിൽ അല്ലെങ്കിൽ മറ്റൊരു വിഷയത്തിൽ എല്ലാവരും ഉയർന്നവർ തന്നെ!) ഒന്നാമത്തെ കമ്മ്യൂണിറ്റിയിൽ 1950 അംഗങ്ങളും, രണ്ടാമത്തെ കമ്മ്യൂണിറ്റിയിൽ 770 അംഗങ്ങളും ഉള്ളപ്പോൾ, രണ്ടു കമ്മ്യൂണിറ്റിയിലും അംഗത്വമുള്ള പലരും ഉള്ളതിനാൽ, നമ്മുടെ കമ്മ്യൂണിറ്റിയിലെ ആകെ അംഗബലം ഏതാണ്ട് 2500 ന് അടുത്താണ്. കഴിഞ്ഞമാസം, ലോകത്തിൻറെ നാനാഭാഗങ്ങളിലേക്കും നമ്മുടെ കമ്മ്യൂണിറ്റി വളർന്നിട്ടുണ്ട്, ആദ്യമായി മൗറീഷ്യസിൽ നിന്ന് ഒരംഗം നമ്മുടെ ഗ്രൂപ്പിൽ വന്നുചേർന്നു.. അതുപോലെ ഗൾഫ് നാടുകൾ, ഓസ്ട്രേലിയ സിംഗപ്പൂർ യുഎഇ ,യു എസ് എ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും, ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നും, കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിൽ നിന്നും പുതിയ അംഗങ്ങളെ നമുക്ക് ലഭിച്ചിട്ടുണ്ട്!!! പതിവുപോലെ കേരളത്തിന് പുറത്ത് ഏറ്റവും അധികം അംഗങ്ങളുള്ള മെട്രോ നഗരം ബാംഗ്ലൂരാണ്.. ഡൽഹിയിൽ നിന്നും ഏതാനും പുതിയ അംഗങ്ങൾ റഫറൻസ് വഴി വന്നിട്ടുണ്ട് എന്നത് വളരെയധികം സന്തോഷം നൽകുന്ന കാര്യം. കഴിഞ്ഞമാസം, ഇരുപത്തിയാറാം തീയതി അമൃശ്രീ ,രാഗേഷ് ദമ്പതികളുടെ വിവാഹത്തിന് നമ്മുടെ പ്ലാറ്റ്ഫോം സഹായകമായി... മറ്റ് ഏതാനും പ്രൊപ്പോസലുകൾ നിശ്ചയത്തിലേക്ക് നീങ്ങുന്നു എന്നും അറിയുന്നു!! വിവാഹം നിശ്ചയമാകുമ്പോൾ നമ്മെ അറിയിക്കുന്ന എല്ലാവർക്കും, ഗ്ലോബൽ നായർ മാട്രിമോണിയുടെ പേരിൽ ആയിരം രൂപയിൽ കവിയാത്ത, വിവാഹ മംഗള പത്രം നൽകുന്നതായിരിക്കും!!! മാർക്കറ്റിങ്ങിന് കാര്യമായി പണം ചെലവാക്കാതെ, കമ്മ്യൂണിറ്റി അംഗങ്ങളുടെ റഫറൻസ് വഴിയാണ് ഈ പ്ലാറ്റ്ഫോം ഇത്രയും വളർന്നത്!!! ഇതിനു സഹകരിച്ച ഓരോരുത്തരോടും നന്ദി രേഖപ്പെടുത്തുമ്പോൾ തന്നെ, ഇനിയും താല്പര്യമുള്ളവർക്ക് ഈ പ്ലാറ്റ്ഫോം റഫർ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു!!! കാരണം നമ്മുടെ ലക്ഷ്യമായ, 10000 അംഗങ്ങളിലേക്ക് ഈ കമ്മ്യൂണിറ്റി 2026ൽ വളരണമെങ്കിൽ, വളർച്ചയുടെ വേഗം ഇനിയും കൂട്ടേണ്ടിയിരിക്കുന്നു¡!! നിങ്ങളുടെ ഓരോരുത്തരുടെയും പ്രദേശത്തുനിന്ന് കൂടുതൽ അംഗങ്ങൾ ഗ്രൂപ്പിൽ വന്നുചേരുമ്പോൾ, അതുവഴി ഭാവിയിൽ ഏറ്റവും അധികം പ്രയോജനം ലഭിക്കുക നിങ്ങൾക്ക് തന്നെയായിരിക്കും!!!! അതിനായി ഓരോരുത്തരുടെയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ടും, ഇതുവരെയുള്ള സഹകരണത്തിന് ഒരിക്കൽ കൂടി നന്ദി അറിയിച്ചുകൊണ്ടും നിർത്തുന്നു Admin Trivandrum 01.02 2025