What's New
What's New

Home / What's New

മാട്രിമോണി ഗ്രൂപ്പുകളിൽ മുതിർന്ന അംഗങ്ങൾക്ക് പ്രത്യേക പരിഗണന

നമസ്കാരം നമ്മുടെ മാട്രിമോണി ഗ്രൂപ്പുകൾ എല്ലാം തന്നെ വളർന്നുകൊണ്ടിരിക്കുന്നു എന്ന് കാണുന്നതിൽ അതിയായ സന്തോഷം.. ഈ പ്ലാറ്റ്ഫോം ആരംഭിച്ചതിനുശേഷം ഏതാണ്ട് 25 ഓളം വിവാഹങ്ങൾ നടന്നതായി ബന്ധപ്പെട്ടവർ നമ്മെ അറിയിച്ചിട്ടുണ്ട്.. ഇവർക്ക് എല്ലാവർക്കും ആശംസകൾ നേരുന്ന തിനോടൊപ്പം.. അടുത്തകാലത്തായി മാട്രിമോണി ഗ്രൂപ്പുകളിൽ ചേരാനായി 50 വയസ്സ് കഴിഞ്ഞവരും റിക്വസ്റ്റ് അയക്കുന്നു എന്ന് കാണുന്നു. ഏതു പ്രായത്തിൽ ആയാലും ജീവിതപങ്കാളിയെ കണ്ടെത്തണം എന്ന് ആഗ്രഹിക്കുന്നവർക്ക് സഹായം നൽകേണ്ടത് നമ്മുടെ ബാധ്യതയാണ്!! പ്രായമാകുമ്പോഴാണ് പലർക്കും ഒരു തുണ ആവശ്യമാണ് എന്ന് തോന്നുന്നത്.. അതുപോലെതന്നെ പലകാരണങ്ങൾ കൊണ്ടും പങ്കാളികളെ നഷ്ടപ്പെട്ട വരും, ഒറ്റയ്ക്ക് പ്രശ്നങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ്.. ഇങ്ങനെയുള്ളവരെ കമ്മ്യൂണിറ്റിയിലേക്ക് ആകർഷിക്കാനായി, 45 വയസ്സ് കഴിഞ്ഞ യുവതികൾക്കും, അതുപോലെ 50 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്കും രജിസ്ട്രേഷൻ ഫീ പൂർണമായും ഒഴിവാക്കുന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു.. എന്നാൽ ഈ അവസരം മുതലാക്കി, മറ്റ് ഏജന്റുമാർ ഗ്രൂപ്പിൽ കയറാതിരിക്കാൻ മിനിമം രജിസ്ട്രേഷൻ ഫീ ആയി 50 രൂപ ഇവരിൽ നിന്നും ഈടാക്കുന്നതായിരിക്കും. താല്പര്യമുള്ള എല്ലാവരെയും ഈ വിവരം അറിയിക്കാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.. വിവാഹമോചനം നേടിയവർക്കും, ഭാര്യയോ ഭർത്താവോ മരണപ്പെട്ടവർക്കും ഒക്കെ ആയി പ്രത്യേകമായി ഉണ്ടാക്കിയ ഗ്രൂപ്പിൽ ഇപ്പോൾ തന്നെ ഏതാണ്ട് 250 അംഗങ്ങളുണ്ട്.. മുതിർന്ന അംഗങ്ങൾക്കും സൗജന്യമായി ഈ ഗ്രൂപ്പിൽ ആയിരിക്കും അഡ്മിഷൻ നൽകുക. സ്നേഹപൂർവ്വം Admin