What's New
What's New

Home / What's New

Felicitation of Smt. C.Jayasree

നമസ്കാരം സമുദായ അംഗങ്ങളുടെ സർവ്വതോ മുഖമായ ഉയർച്ചയ്ക്കായി, മാട്രിമോണി, അദ്ധ്യാത്മികം, കരിയർ ഡെവലപ്മെൻറ്, ബിസിനസ് ഡെവലപ്മെൻറ്, തുടങ്ങി എല്ലാ രംഗങ്ങളിലും വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിച്ചുവരുന്നു.. ഇപ്പോൾ ഏതാണ് 19 ഗ്രൂപ്പുകളാണ് നമ്മുടെ കമ്മ്യൂണിറ്റിക്ക് കീഴിലുള്ളത്.. ആധ്യാത്മിക ഗ്രൂപ്പുകളുടെ ഭാഗമായു ള്ള, വിഷ്ണു സഹസ്രനാമവും നാരായണീയവും പാരായണം ചെയ്യാനും അർത്ഥസഹിതം മനസ്സിലാക്കാനും ഉള്ള ഗ്രൂപ്പ് നയിക്കുന്നത്,"നാരായണീയ യജ്ഞ ഉപചാര്യ"ശ്രീമതി സി ജയശ്രീയാണ്.. 100 ദശകങ്ങൾ ഉള്ള നാരായണീയത്തിന്റെ അഞ്ചു ദശകങ്ങൾ പൂർത്തിയായി ആറാം ദശകത്തിലെ ശ്ലോകങ്ങളാണ് ഇപ്പോൾ ക്ലാസുകളിൽ പഠിക്കുന്നത്... താല്പര്യമുള്ളവർക്ക് ഇനിയും ഈ ഗ്രൂപ്പിൽ സൗജന്യമായി ചേരാവുന്നതാണ്. കമ്മ്യൂണിറ്റിക്ക് വേണ്ടി സമയം ചെലവഴിച്ച് സൗജന്യ സേവനം നൽകുന്ന ശ്രീമതി ജയശ്രീയെ ആദരിക്കേണ്ടത് നമ്മുടെ കടമയാണ്.. ഗ്ലോബൽ നായർ മാട്രിമോണിയുടെ പേരിൽ ആചാര്യ ജയശ്രീക്ക് ഒരു മൊമെന്റോ നൽകി ആദരിക്കുന്നു... അവരുടെ സേവനത്തിന് കമ്മ്യൂണിറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. കമ്മ്യൂണിറ്റി അഡ്മിൻ Trivandrum 13.05.2025