Home / What's New
സന്തോഷവാർത്ത !! ഗ്രൂപ്പിലെ വിശിഷ്ടാംഗങ്ങളായ, തിരുവനന്തപുരം ,തിരുമല വേട്ടമുക്ക് സ്വദേശികളായ ദിനേശ്- രാജശ്രീ ദമ്പതികളുടെ മകൻ ധനുരാജിന് ജീവിതപങ്കാളിയെ കണ്ടെത്താൻ നമ്മുടെ പ്ലാറ്റ്ഫോം പ്രയോജനപ്പെട്ടു എന്ന് അറിയിക്കുന്നതിൽ അതിയായ സന്തോഷം!! ഗ്രൂപ്പിലെ തന്നെ മറ്റൊരു അംഗത്തിന്റെ മകളായ കുമാരി ജീനയാണ് പ്രതിശ്രുത വധു.. ഈ വിവരം അറിയിച്ച ശ്രീമതി രാജശ്രീക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു... ഈ വർഷം കമ്മ്യൂണിറ്റിയിൽ നിന്ന് നമ്മെ അറിയിക്കുന്ന പത്താമത്തെ വിവാഹനിശ്ചയമാണ് ഇത്.. ഈ പ്ലാറ്റ്ഫോം വഴി ഇതുവരെ ഏതാണ്ട് 25 ഓളം വിവാഹങ്ങൾ നടന്നു എന്ന് അറിയുന്നതിൽ അതിയായ സന്തോഷം.. ഇത് സാധ്യമായത് കമ്മ്യൂണിറ്റിയിലെ ഓരോ അംഗത്തിന്റെയും നിസ്വാർത്ഥമായ സഹകരണം വഴിയാണ്... ഗ്ലോബൽ നായർ മാട്രിമോണി കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.. അതുവഴി കൂടുതൽ വിവാഹങ്ങൾ നടക്കട്ടെ!! അത് നമ്മുടെ സമുദായത്തിന്റെ വളർച്ചയ്ക്കും ,അതുവഴി സാമൂഹ്യ പുരോഗതിക്കും പ്രയോജനപ്പെടട്ടെ . Trivandrum 26.05.2025