What's New
What's New

Home / What's New

Felicitation to Lekshmi Pillai Thankachi for her contribution for the growth of community

നമസ്കാരം മാർക്കറ്റിങ്ങിനായി വളരെ കുറച്ചു പണം മാത്രം ചെലവാക്കി, പ്രധാനമായും കമ്മ്യൂണിറ്റി റഫറൻസ് വഴിയാണ് നമ്മുടെ ഈ പ്ലാറ്റ്ഫോം വളരുന്നത്!! ഇതിനായി മാട്രിമോണി ഗ്രൂപ്പുകളിലെ ധാരാളം അംഗങ്ങൾ നമുക്ക് സഹകരണങ്ങൾ നൽകുന്നുണ്ട്... ഇങ്ങനെ റഫർ ചെയ്ത് കമ്മ്യൂണിറ്റിയെ വളർത്തുന്ന എല്ലാവർക്കും ആദ്യമായി നന്ദി രേഖപ്പെടുത്തുന്നു. ഏതാണ്ട് ഒരു വർഷത്തോളമായി, മാട്രിമോണി ഗ്രൂപ്പുകളിലേക്ക് പത്തിൽ അധികം പുതിയ അംഗങ്ങളെ റഫർ ചെയ്ത് ഉൾപ്പെടുത്താൻ സഹായിച്ച, വിശിഷ്ട അംഗം ശ്രീമതി ലക്ഷ്മി പിള്ള തങ്കച്ചിയെ, ഗ്ലോബൽ നായർ മാട്രിമോണി ഒരു മൊമെന്റോ നൽകി ആദരിക്കുന്നു!!! ഏതാണ്ട് എട്ടു മാസങ്ങൾക്ക് മുമ്പ് ഇവരുടെ മകൾ ഉത്തരമ തങ്കച്ചിയുടെ വിവാഹം ഈ പ്ലാറ്റ്ഫോം വഴി നടക്കാനിടയായി.. അതിനുശേഷം ധാരാളമംഗങ്ങളെ ഗ്രൂപ്പിലേക്ക് റഫർ ചെയ്ത ശ്രീമതി ലക്ഷ്മി ഈ വിഷയത്തിൽ എല്ലാവർക്കും മാതൃകയാണ്... ഇവരുടെ പ്രവർത്തി മറ്റ് അംഗങ്ങൾക്കും പ്രചോദനമാകട്ടെ എന്ന് ആശിക്കുന്നു ഗ്രൂപ്പിലേക്ക് 50 അംഗങ്ങളെ റഫർ ചെയ്യാൻ കഴിയുന്ന വിശിഷ്ട വ്യക്തികൾക്ക്, ഗ്ലോബൽ നായർ മാട്രിമോണിയുടെ മൊമെന്റോ യോടൊപ്പം 5001 രൂപ ക്യാഷ് പ്രൈസും നൽകുന്നതായിരിക്കും!! ഇപ്പോൾ റെഗുലർ എംപ്ലോയീസ് നമുക്ക് ഇല്ല എങ്കിലും, കമ്മ്യൂണിറ്റി വളരുന്നതോടൊപ്പം ഫീസ് വർദ്ധിപ്പിക്കാതെ തന്നെ കൂടുതൽ അംഗങ്ങൾ വരികയാണെങ്കിൽ ചിലർക്കെങ്കിലും ചെറിയ രീതിയിലുള്ള പാർട്ട് ടൈം ജോലിക്കും ഈ പ്ലാറ്റ്ഫോം സഹായകമാകും എന്ന് പ്രതീക്ഷിക്കുന്നു. നന്ദിപൂർവ്വം Admin Trivandrum 15.06.2025