Home / What's New
ഗ്ലോബൽ നായർ മാട്രിമോണി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വരുന്ന പ്രൊഫൈലുകൾ സംസ്ഥാനത്തെയും കേരളത്തിന് പുറത്തും പല എൻഎസ്എസ് കരയോഗങ്ങളും അതുപോലെ നായർ സമാജ ഗ്രൂപ്പുകളും ഷെയർ ചെയ്യുന്നുണ്ട്. അവരുടെ കമ്മ്യൂണിറ്റിയിലുള്ള പ്രൊഫൈലുകൾ ഈ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുന്നു. ഇതുവഴി ഈ പ്ലാറ്റ്ഫോമിന്റെ യൂട്ടിലൈസേഷൻ പരിപൂർണ്ണതയിലേക്ക് നീങ്ങുമ്പോൾ, കൂടുതൽ വിവാഹങ്ങളാണ് നടന്നു കാണുന്നത്. കന്യാകുമാരി ജില്ലയിലുള്ള ചില കരയോഗങ്ങൾ, ചെന്നൈ, നാഗ്പൂർ , യു എസ് എ,ഗൾഫ് രാജ്യങ്ങൾ തുടങ്ങി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള സമുദായ സംഘടനകളെ ഈ തരുണത്തിൽ അനുസ്മരിക്കുന്നു. കേരളത്തിലെ കരയോഗങ്ങളുടെ കാര്യം എടുത്താൽ, നമ്മുടെ അറിവിൽ ഏതാണ്ട് 50 ഓളം എൻഎസ്എസ് കരയോഗങ്ങളിലെ ഭാരവാഹികൾ നമ്മുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉണ്ട്.. നെടിയാങ്കോട് എൻഎസ്എസ് കരയോഗം, കരമന എൻഎസ്എസ് കരയോഗം, കൂടപ്പുലം എൻഎസ്എസ് കരയോഗം തുടങ്ങി എടുത്തു പറയാവുന്ന പല കരയോഗങ്ങളും നമ്മുടെ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ പ്ലാറ്റ്ഫോമിലേക്ക് ഏറ്റവും അധികം പ്രൊഫൈലുകൾ ഷെയർ ചെയ്യുകയും, അതുപോലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വരുന്ന പ്രൊഫൈലുകൾ അവരുടെ സ്വന്തം വിവാഹ ബ്യൂറോയിലേക്ക് കൂടി സൗജന്യമായി ഷെയർ ചെയ്യുകയും ചെയ്ത, തിരുവനന്തപുരം കരമന എൻഎസ്എസ് കരയോഗത്തിന്റെ സെക്രട്ടറി ശ്രീ എ സതീഷ് കുമാറിന്റെ സേവനത്തെ ഗ്ലോബൽ നായർ മാട്രിമോണി സ്നേഹപൂർവ്വം അഭിനന്ദിക്കുന്നു!! ഇതുവഴി നിരവധി വിവാഹങ്ങൾ നടന്നു കാണാൻ ഇടയായി എന്നതിലും സന്തോഷം... തിരുവനന്തപുരം ജില്ലയിലെ തന്നെ ഒരു മാതൃകാ എൻഎസ്എസ് കരയോഗമായ കരമന കരയോഗത്തിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെയും കേരളത്തിന് പുറത്തുമുള്ള മറ്റ് എൻഎസ്എസ് കരയോഗങ്ങൾക്ക് മാതൃകയും പ്രചോദനവും ആകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, അദ്ദേഹത്തിന് കമ്മ്യൂണിറ്റിയുടെ പേരിൽ ഒരു മൊമെന്റോ സമർപ്പിക്കുന്നു. സ്നേഹപൂർവ്വം കമ്മ്യൂണിറ്റി അഡ്മിൻ Trivandrum 09.07.2025